ന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ കവര്‍ പേജില്‍ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് ശൈലജയുടെ ഫോട്ടോ മാ​ഗസിൻ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ചിത്രം തന്റെ ഫേസ്ബുക്ക് പ്രൊഫൈലാക്കിയിരിക്കുകയാണ് ന‌ടൻ ഫഹദ് ഫാസിൽ. 

തന്റെ രാഷ്ട്രീയമോ, വ്യക്തി​​ഗത താൽപര്യങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ അധികം പങ്കുവയ്ക്കാത്ത താരമാണ് ഫഹദ്. അതുകൊണ്ടു തന്നെ താരത്തിന്റെ പ്രൊഫൈൽ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പോസ്റ്റിന് താഴേ കമന്റുകള്‍ സജീവമാവുകയാണ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

അതേസമയം, ശൈലജ ടീച്ചറെ അഭിനന്ദിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ട്. വോ​ഗിന്റെ ഇന്ത്യൻ പതിപ്പിന്റെ നവംബർ എഡിഷനിലാണ് ശെെലജ ‌ടീച്ചർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

Posted by Fahadh Faasil on Monday, 9 November 2020