ഇന്ത്യയുടെ പറക്കും സിംഗ് മില്‍ഖാ സിംഗിന്റെ കഥ പറഞ്ഞ ചിത്രമാണ് ഭാഗ് മില്‍ഖാ ഭാഗ്. മില്‍ഖാ സിംഗ് ആയിട്ട് ഫറാൻ അക്തര്‍ ആയിരുന്നു അഭിനയിച്ചിരുന്നത്. നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ചിത്രം ഒരുപോലെ നേടി. വീണ്ടുമൊരു സ്പോര്‍ട്‍സ് സിനിമയുമായി വരികയാണ് ഫറാൻ അക്തര്‍. തൂഫാൻ എന്ന ചിത്രമാണ് ഫറാൻ അക്തൻ നായകനായി ഒരുങ്ങുന്നത്.

രാകേഷ് ഓംപ്രകാശ് മെഹ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഒരു ബോക്സിംഗ് മത്സരത്തില്‍ ജയിക്കാൻ കഠിനപ്രയ്‍തനം നടത്തുന്ന സ്പോര്‍ട്‍സ് താരമായാണ് ഫറാൻ അക്തര്‍ അഭിനയിക്കുന്നത്. പരേഷ് റാവല്‍ ഫറാന്റെ പരിശീലകനായി അഭിനയിക്കുന്നു. ഇഷ തല്‍വാറാണ് നായിക. അഞ്ജും രാജബലിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.