അപകടത്തെ തുടര്‍ന്ന് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ചിത്രീകരണത്തിനിടെ വൻ അപകടം. ചിത്രത്തിലെ സ്റ്റണ്ട് താരത്തിനാണ് അപകടമുണ്ടായത്. ഉയരത്തില്‍ നിന്ന് വീണാണ് പരുക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്. തലയ്‍ക്ക് സാരമായ പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഒമ്പതാം ചിത്രം വാര്‍ണര്‍ ബ്രദേഴ്‍സിന്റെ ലീവ്‍സ്‍ഡെന്നിലെ സ്റ്റുഡിയോയിലെ സെറ്റിലായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. അതിനിടെയിലാണ് അപകടമുണ്ടായത്. സംഭവം കണ്ടുനിന്ന ചിത്രത്തിലെ നായകൻ വിൻ ഡീസല്‍ ഞെട്ടിത്തരിച്ചുപോയെന്ന് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടമുണ്ടായിട്ടുണ്ട്. ട്രിപ്പിള്‍ എക്സ് സിനിമയുടെ ചിത്രീകരണത്തിനിടെ ഹാരി ഒ കോണര്‍ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. 2013ല്‍ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടൻ പോള്‍ വാക്കര്‍ മരിച്ചത്. വാഹനാപകടത്തിലായിരുന്നു പോള്‍ വാക്കര്‍ മരിച്ചത്.