Asianet News MalayalamAsianet News Malayalam

'ഇനിയും മുൻപോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം'; അഭ്യർത്ഥനയുമായി അലി അക്ബർ

‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവുംനടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും തന്റെ സിനിമയുമായി മുന്നോട്ടുപോവുകയാണ് അലി അക്ബർ ഇപ്പോൾ.

film maker ali akbar says donate his movie 1921 puzha mutha puzha vare
Author
Kochi, First Published Oct 11, 2021, 9:38 AM IST

1921ലെ മലബാര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ'(1921 puzha muthal puzha vare) എന്ന ചിത്രത്തിനായി ഇനിയും സഹായം വേണമെന്ന് സംവിധായകൻ(director) അലി അക്ബർ(ali akbar). സഹായം അഭ്യർത്ഥിക്കുന്നതിൽ വിഷമമുണ്ടെന്നും എന്നാലും കൂടെ നിൽക്കണമെന്നും അലി അക്ബർ കുറിക്കുന്നു. 

"തിരക്കിലാണ്... തീർക്കണ്ടേ നമ്മുടെ സിനിമ..ആർക്കും മറുപടി അയക്കാൻ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അർദ്ധ രാത്രിവരെ തുടരും.. ഇനിയും അല്പം മുൻപോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം...സഹായം അഭ്യർത്ഥിക്കുന്നതിൽ വൈഷ്യമ്മമുണ്ട്..കൂടെ നിൽക്കണം...നന്മയുണ്ടാകട്ടെ..", എന്നാണ് അലി അക്ബർ കുറിക്കുന്നത്. 

‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവുംനടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും തന്റെ സിനിമയുമായി മുന്നോട്ടുപോവുകയാണ് അലി അക്ബർ ഇപ്പോൾ. വാരിയംകുന്നന്‍റെ കഥയാണ് ഈ ചിത്രവും പറയുന്നത്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്. ഇതിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

അതേസമയം, 'വാരിയംകുന്നന്‍' എന്തുകൊണ്ട് സംഭവിച്ചില്ലെന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു."എന്‍റെ വ്യക്തിജീവിതത്തിനും പ്രൊഫഷണല്‍ ജീവിതത്തിനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം ശ്രദ്ധ കൊടുക്കാത്ത ഒരാളാണ് ഞാന്‍. അത് ജീവിതവും തൊഴില്‍ മേഖലയും എന്നെ പഠിപ്പിച്ച ഒരു കാര്യമാണ്",എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. വാരിയംകുന്നന്‍ താന്‍ നിര്‍മ്മിക്കാനോ സംവിധാനം ചെയ്യാനോ ഇരുന്ന ചിത്രം അല്ലല്ലോ എന്നും ആ സിനിമ എന്തുകൊണ്ട് സംഭവിച്ചില്ല എന്ന ചോദ്യം അവരോട് ചോദിക്കുകയാവും നല്ലതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios