‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും തന്റെ സിനിമയുമായി മുന്നോട്ടുപോവുകയാണ് അലി അക്ബർ ഇപ്പോൾ. 

1921ലെ മലബാര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ'(1921 puzha muthal puzha vare) എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ട് സംവിധായകൻ അലി അക്ബർ(ali akbar). ഷൂട്ടിങ് സെറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനായി നിർമിച്ച പണ്ടുകാലത്തെ കാറിനൊപ്പമുള്ള ചിത്രവും അലി അക്ബർ പുറത്തുവിട്ടിരുന്നു.

‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും(aashiq abu) നടൻ പൃഥ്വിരാജും(prithviraj) പിന്‍മാറിയെങ്കിലും തന്റെ സിനിമയുമായി മുന്നോട്ടുപോവുകയാണ് അലി അക്ബർ ഇപ്പോൾ. വാരിയംകുന്നന്‍റെ കഥയാണ് ഈ ചിത്രവും പറയുന്നത്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്. ഇതിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

അതേസമയം, പൃഥ്വിരാജും ആഷിക്കും പിന്മാറിയാലും 'വാരിയംകുന്നന്‍' സിനിമ വരുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. സിനിമ രണ്ട് ഭാഗങ്ങളായി പുറത്തെത്തുമെന്നും അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും പിന്നീട് പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചു. 2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രഖ്യാപനസമയത്ത് അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞ സമയമായപ്പോഴും പുതിയ അപ്ഡേറ്റുകളൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെ പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്‍തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona