Asianet News MalayalamAsianet News Malayalam

ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവച്ചു; ജീത്തു ജോസഫിനെതിരെ സൈബറാക്രമണം

സിനിമാക്കാര്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും വിമര്‍ശകര്‍ പറയുന്നു. 

film maker jeethu joseph face cyber attack
Author
Kochi, First Published Aug 26, 2021, 12:34 PM IST

ശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലി നടത്തിയ പ്രസം​ഗം പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം. ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് യോഗ്യത ഇല്ലെന്നുമാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. 

സിനിമാക്കാര്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും വിമര്‍ശകര്‍ പറയുന്നു. സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്. ആ പ്രസം​ഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതാണ് ജീത്തു ജോസഫും പങ്കുവച്ചത്. 

ഈമയൗ, ആമേന്‍ അടക്കമുള്ള സിനിമകള്‍ ഇറങ്ങിയ സംയമനം പാലിച്ച ക്രിസ്ത്യാനികളാണ് ഇപ്പോള്‍ ഒരു സിനിമയുടെ പേരില്‍ വാളെടുത്തിരിക്കുന്നതെന്നും  ഫാദര്‍ ജെയിംസ് പനവേലില്‍ പറയുന്നു.  തെറ്റുകളെയും കുറവുകളേയും അപചയങ്ങളേയും മൂടിവയ്ക്കുന്ന ഇടത്ത് ക്രിസ്തുവില്ലെന്നും  ഫാ. ജെയിംസ് പനവേലില്‍ ഓര്‍മ്മപ്പെടുത്തുന്നു.  ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തിയും വൈദികന്‍ പ്രതികരിക്കുന്നുണ്ട്. പല കാര്യങ്ങളിലും നമ്മളൊരുപാട് പിന്നിലാണെന്ന തിരിച്ചറിവ് ഈ കാലം നല്‍കുന്നുണ്ട്. സിനിമയുടെ പേരിലുണ്ടായ വിവാദത്തിന്‍റെ പേരില്‍ ക്രിസംഘി എന്ന പേരിലാണ് ക്രിസ്ത്യാനികളെ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കപ്പെടുന്നതെന്നും വൈദികന്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios