ദുര്‍ഗ ശക്തി നാഗ്‍പാല്‍ ഐഎഎസ്സിന്റെ ജീവിതം സിനിമയാകുന്നു.  ഇരുപത്തിനാലാം വയസ്സില്‍ ഐഎഎസുകാരിയായ ദുര്‍ഗ ശക്തി നാഗ്‍പാല്‍ അനീതികള്‍ക്കെതിരെ നടത്തിയ പോരാട്ടം അവരെ ശ്രദ്ധേയയാക്കിയിരുന്നു. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല. പക്ഷേ ദുര്‍ഗ ശക്തി നാഗ്‍പാലിന്റെ ജീവിത കഥ പറയുന്ന ചിത്രം ഒരു ആക്ഷൻ ക്രൈം ത്രില്ലര്‍ തന്നെയായിരിക്കും എന്നാണ് ആരാധകര്‍ കരുതുന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിയാണ്, ദുര്‍ഗ ശക്തി നാഗ്‍പാല്‍. റിയല്‍ എസ്റ്റേറ്റ് മാഫിയയ്‍ക്കെതിരെയും ഖനന മാഫിയ്ക്കെതിരെയും കരുത്തുറ്റ നടപടികളെടുത്താണ് ദുര്‍ഗ ശക്തി നാഗ്‍പാല്‍ ശ്രദ്ധേയയാകുന്നത്. അഴിമതിക്കാരായി രാഷ്‍ട്രീയക്കാര്‍ക്ക് എതിരെയും മുഖംനോക്കാതെ നടപടിയെടുത്തത് പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടി. സര്‍ക്കാര്‍ ദുര്‍ഗ ശക്തി നാഗ്‍പാലിന് എതിരെ സസ്‍പെഷൻ അടക്കമുള്ള നടപടിയെടുത്തതൊക്കെ പൊതുജനങ്ങളുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. ദുര്‍ഗ ശക്തി നാഗ്‍പാലിന്റെ ജീവിതം സിനിമയാകുമ്പോള്‍ നിര്‍മ്മാണം സുനിര്‍ ഖേടെര്‍പാലാണ് ആണ്. ദുര്‍ഗ ശക്തി നാഗ്‍പാലിന്റെ ജീവിത കഥ സിനിമയാകുന്ന കാര്യം സുനിര്‍ ഖേടെര്‍പാല്‍ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.