''അഞ്ചാം പാതിരയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്പെഷലാണ്. എന്റെ ഇസുക്കുട്ടൻ ആദ്യമായി സിനിമ കാണാൻ അപ്പായിക്കൊപ്പം തിയേറ്ററിൽ വന്നിട്ടുണ്ട്.'' ഇൻസ്റ്റഗ്രാമിൽ ഉണ്ണിമായ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇപ്രകാരമാണ്.
തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മിഥുൻ മാനുവൽ സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന സിനിമയുടെ റിലീസിംഗ് ദിവസം ചിത്രം കാണാൻ തിയേറ്ററിൽ ഒരു കുഞ്ഞ് അതിഥി കൂടിയുണ്ടായിരുന്നു. മറ്റാരുമല്ല, കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖ്. തിയേറ്ററിൽ കാലും നീട്ടിയിരുന്ന് സിനിമ കാണുന്ന ഇസവാവയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ശ്യാം പുഷ്കരന്റെ ഭാര്യയും അഭിനേത്രിയുമായ ഉണ്ണിമായ ആണ്. ഉണ്ണിമായയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
''അഞ്ചാം പാതിരയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്പെഷലാണ്. എന്റെ ഇസുക്കുട്ടൻ ആദ്യമായി സിനിമ കാണാൻ അപ്പായിക്കൊപ്പം തിയേറ്ററിൽ വന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഉണ്ണിമായ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇപ്രകാരമാണ്. തന്റെ ഫേസ്ബുക്ക് പേജിലും ഇതേ ചിത്രം കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസുവാവ ആദ്യം കാണുന്ന സിനിമ അപ്പായീടെ സിനിമയാണെന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം കൗതുകകരമാണെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് എന്ന കുഞ്ഞതിഥി മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇസഹാഖുമായുള്ള ഓരോ നിമിഷങ്ങളും ആസ്വദിക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്ന ഇരുവരും ഇസഹാക്കിന്റെ സാനിധ്യം അവർക്ക് നൽകുന്ന സന്തോഷം വലുതാണെന്ന് തെളിയിക്കുന്നു.
ഒടുവിൽ അപ്പായിയുടെ ചിത്രം കാണാൻ കുഞ്ഞു ഇസഹാഖ് തിയറ്ററിലുമെത്തി. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായങ്ങളാണ് ഈ സിനിമയക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് തിയേറ്ററ്‍ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
