Asianet News MalayalamAsianet News Malayalam

കൊരടാല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എൻടിആര്‍, 'എൻടിആര്‍ 30'ല്‍ ലേഡി സൂപ്പര്‍സ്റ്റാറും?

'എൻടിആര്‍ 30' എന്ന ചിത്രത്തിലെ കരുത്തുറ്റ കഥാപാത്രമാകാൻ വിജയശാന്തിയെ സമീപിച്ച് കൊരടാല ശിവ.

Former Lady Superstar Vijayashanthi to act with Jr NTR report
Author
First Published Sep 6, 2022, 3:29 PM IST

രാജമൗലിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'ആര്‍ആര്‍ആര്‍' ലോകമെമ്പാടും പ്രേക്ഷകപ്രീതി നേടിയിരുന്നു. ചിത്രത്തില്‍ അഭിനയിച്ച ജൂനിയര്‍ എൻടിആറിനും രാം ചരണിനും ലോകമെമ്പാടും ആരാധകരും സ്വന്തമായി. ജൂനിയര്‍ എൻടിആറിന്റെയും രാം ചരണിന്റെയും പുതിയ ചിത്രങ്ങളുടെ അപ്‍ഡേറ്റുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കൊരടാല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എൻടിആറിനെ നായകനാക്കി 'എൻടിആര്‍ 30' എന്ന താല്‍ക്കാലിക പേരില്‍ പ്രഖ്യാപിച്ച ചിത്രത്തെ കുറിച്ചാണ് പുതിയ വാര്‍ത്തകള്‍. 'എൻടിആര്‍ 30ല്‍' കരുത്തുറ്റ ഒരു സ്‍ത്രീ കഥാപാത്രമുണ്ട്.  ആ കരുത്തുറ്റ കഥാപാത്രമാകാൻ തെന്നിന്ത്യയില്‍ ഒരിക്കല്‍ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന വിജയശാന്തിയെ ആണ് സമീപിച്ചിരിക്കുന്നത്.  ജൂനിയര്‍ എൻടിആറിന്റെ 'എൻടിആര്‍ 30' ചിത്രത്തിന്റെ കഥ പറഞ്ഞ കൊരടാല ശിവ വിജയശാന്തിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

Former Lady Superstar Vijayashanthi to act with Jr NTR report

കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയില്‍ ജൂനിയര്‍ എൻടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയര്‍ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍.  എപ്പോഴായിരിക്കും പുതിയ ചിത്രങ്ങളുടെ ചിത്രീകരണമെന്നും ഇതുവരെ അറിയിച്ചിട്ടില്ല.

Read More : ബോളിവുഡിനെ കരകയറ്റാൻ 'ബ്രഹ്‍മാസ്‍ത്ര', ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു

Follow Us:
Download App:
  • android
  • ios