ഭര്‍ത്താവ് രോഹിതിനോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.

മുംബൈ: മാമാങ്കം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി പ്രാചി തെഹ്‍ലാന്റെ കാര്‍ പിന്തുടര്‍ന്നെത്തി അസഭ്യം പറഞ്ഞ് അപമാനിച്ച നാലുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച പുലർച്ചെ ദില്ലിയിലെ രോഹിണിയിലാണ് സംഭവം. പ്രാചി, ഭര്‍ത്താവ് രോഹിതിനോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.

കാര്‍ വീടിന് മുന്നിൽ നിര്‍ത്തിയതോടെ, പിന്തുടര്‍ന്നെത്തിയ നാൽവർ സംഘം കാറിൽ നിന്നിറങ്ങി അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നടി നൽകിയ പരാതിയിലാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച അവസ്ഥയിലായിരുന്നു ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രമായാണ് പ്രാചി അഭിനയിച്ചിരുന്നത്.