ജി വി പ്രകാശ് കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നത് വസന്തബാലനാണ്. 

ജി വി പ്രകാശ് കുമാര്‍ (G V Prakash Kumar) നായകനാകുന്ന ചിത്രമാണ് 'ജയില്‍' (Jail). വസന്തബാലൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ജയില്‍' എന്ന തമിഴ് ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോയതായിരുന്നു. ഇപോഴിതാ വസന്തബാലൻ ചിത്രത്തിലെ ഗാനങ്ങളുടെ ആല്‍ബം പുറത്തുവിട്ടിരിക്കുകയാണ്.

ധനുഷ് അടക്കമുള്ളവര്‍ ചിത്രത്തിനായി പാടിയ ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. ജി വി പ്രകാശ് കുമാര്‍ നായകനായ ചിത്രം സ്റ്റുഡിയോ ഗ്രീൻ 2 ആണ് തിയറ്ററുകളില്‍ എത്തിക്കുന്നത്.

'ജയില്‍' എന്ന തമിഴ് ചിത്രം നിര്‍മിക്കുന്നത് ശ്രീധരനാണ്. ഹിന്ദിയിലും തെലുങ്കിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടി സാധ്യതകള്‍ വേണ്ടെന്നു വെച്ചാണ് 'ജയില്‍' തിയറ്ററുകളിലേക്ക് തന്നെ എത്തുന്നത്. റെയ്‍മണ്ട് ഡെറിക് ക്രാസ്റ്റയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

അബര്‍നഥി, രാധിക ശരത്‍കുമാര്‍ പ്രഭാകര്‍, റോബോ ശങ്കര്‍ പസങ്ക പാണ്ഡി, നന്ധുൻ റാം തുടങ്ങിയ താരങ്ങള്‍ 'ജയിലില്‍' അഭിനയിക്കുന്നു. 'ഇടിമുഴക്കം' എന്ന് പേരിട്ട ചിത്രമാണ് ജി വി പ്രകാശ് കുമാറിന്റേതായി പുതുതായി പ്രഖ്യാപിച്ചത്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജി വി പ്രകാശ് കുമാര്‍ നായകനാകുന്നത്. ഗായത്രിയാണ് നായിക.