സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാര്‍ പ്രധാന കഥാപാത്രമായി  വേഷമിടുന്ന ഹോളിവുഡ് ചിത്രമാണ് ട്രാപ് സിറ്റി. ചിത്രത്തിന്റ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

റിക്കി ബര്‍ച്ചെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെപ്പോളിയനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്. ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രം. ബ്രാൻഡണ്‍ ടി ജാക്സണും  ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.