ഗീത ബസ്രയ്‍ക്കും ഹര്‍ഭജൻ സിംഗിനും രണ്ടാമത്തെ കുട്ടി അടുത്തിടെയാണ് ജനിച്ചത്. 

നടി ഗീത ബസ്രയ്‍ക്കും ക്രിക്കറ്റ് താരം ഹര്‍ഭജൻ സിംഗിനും രണ്ടാമത്തെ കുട്ടി അടുത്തിടെയാണ് ജനിച്ചത്. ആണ്‍കുട്ടിയാണ്. ഗീത ബസ്രയും ഹര്‍ഭജൻ സിംഗും തന്നെയാണ് കുട്ടി ജനിച്ച കാര്യം അറിയിച്ചത്. ഇപോഴിതാ കുഞ്ഞിന്റെ പേരും പുറത്തുവിട്ടിരിക്കുകയാണ്.

View post on Instagram

ജൊവാൻ വീര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഹിനായ എന്ന മകളും ഗീത ബ്രസ്രയ്‍ക്കും ഹര്‍ഭജൻ സിംഗിനുമുണ്ട്. ഒട്ടേറെ പേരാണ് ഗീത ബസ്രയ്‍ക്കും ഹര്‍ഭജൻ സിംഗിനും ആശംസകളുമായി എത്തുന്നത്. ഹിനായയ്‍ക്കൊപ്പമുള്ള കുഞ്ഞിന്റെ ഫോട്ടോയും ഗീത ബസ്ര പങ്കുവെച്ചിട്ടുണ്ട്. 

ഞങ്ങള്‍ക്ക് പിടിക്കാൻ ഒരു കുഞ്ഞു കൈ കൂടി, അവന്റെ സ്‍നേഹം ഗംഭീരവും സ്വര്‍ണം പോലെ വിലപ്പെട്ടതുമാണ് എന്നായിരുന്നു കുഞ്ഞ് ജനിച്ചപ്പോള്‍ ഗീത ബസ്ര എഴുതിയത്.

എല്ലാവരുടെയും സ്‍നേഹത്തിനും പ്രാര്‍ഥനയും നന്ദിയും പറയുന്നു ഗീത ബസ്ര.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.