ഇങ്ങനെയും സാമ്യമോ?, മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന ചിത്രത്തില്‍ സോണിയാ ഗാന്ധിയാകുന്ന നടി ആര്?
സോണിയാ ഗാന്ധിയായി വേഷമിടുന്ന നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.

മമ്മൂട്ടി നായകനായ യാത്രയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടി വേഷമിടുന്ന യാത്ര 2വിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് യാത്ര 2 ഒരുങ്ങുന്നത്. യാത്ര 2വിന്റെ പുതിയ ഒരു ക്യാരക്ടര്‍ ലുക്കാണ് ചര്‍ച്ചയാകുന്നത്.
മമ്മൂട്ടി യാത്ര എന്ന ഹിറ്റ് ചിത്രത്തില്‍ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്. യാത്ര 2ല്‍ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധി രൂപ സാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് വൻ ഹിറ്റായിരിക്കുകയാണ്. ജര്‍മൻ നടി സൂസെയ്‍ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്.
സൂസെയ്‍ൻ ബെര്‍ണെര്‍ട്ട് നിരവധി ഇന്ത്യൻ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. പൃഥ്വിരാജ് നായകനായ തീര്‍പ്പിലും ഒരു കഥാപാത്രമായി സൂസെയ്‍ൻ ബെര്‍ണെര്‍ട്ട് വേഷമിട്ടിട്ടുണ്ട്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയിലും സോണിയാ ഗാന്ധിയായി എത്തി സൂസെയ്‍ൻ ബെര്‍ണെര്‍ട്ട് വിസ്‍മയിപ്പിച്ചിട്ടുണ്ട്. എന്തായാലും മമ്മൂട്ടിയുടെ രണ്ടാം ഭാഗത്തിലും സൂസെയ്‍ൻ ബെര്‍ണെര്‍ട്ട് സോണിയാ ഗാന്ധിയായി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ.
യാത്ര മമ്മൂട്ടിയുടെ ഹിറ്റ് തെലുങ്ക് ചിത്രം എന്നതിനാല്‍ മലയാളികളും കാത്തിരിക്കുന്നതാണ് രണ്ടാം ഭാഗം. റിലീസ് 2024 ഫെബ്രുവരി എട്ടിനായിരിക്കും. ഇപ്പോള്‍ മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗവുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടില്‍ നിര്‍ണായകമായ രംഗങ്ങളില്‍ ഉണ്ടാകുമെങ്കിലും വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ. മറ്റ് ആരൊക്കെയാകും യാത്രയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
Read More: അമ്പമ്പോ വമ്പൻ റെക്കോര്‍ഡ്, സലാറിന്റെ ഒടിടി റൈറ്റ്‍സ് വിറ്റതും വൻ തുകയ്‍ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക