തെലുങ്ക് സിനിമകള്‍ക്ക് രാജ്യമൊട്ടാകെ ആരാധകരുണ്ട്. ഗോപിചന്ദ് നായകനാകുന്ന ചാണക്യ എന്ന തെലുങ്ക് സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍.  ചിത്രം ആക്ഷൻ ത്രില്ലറാണ്. ചിത്രം അഞ്ചിന് പ്രദര്‍ശനത്തിന് എത്തും.  തിരുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നേ കോടികള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി റീമേക്ക് അവകാശത്തിനും ഡിജിറ്റല്‍ അവകാശത്തിനും ആയി 15 കോടി രൂപയാണ് ലഭിച്ചത്. ഹിന്ദി പകര്‍പ്പാവകാശത്തിന് മാത്രമായി ഒമ്പത് കോടിയാണ് ലഭിച്ചത്. തെലുങ്ക് സാറ്റലൈറ്റ് അവകാശം നാല് കോടി രൂപയ്‍ക്കാണ് സ്റ്റാര്‍ മാ സ്വന്തമാക്കിയത്. ഡിജിറ്റല്‍ അവകാശത്തിനായി രണ്ട് കോടിയും ലഭിച്ചു. ഗോപിചന്ദിന്റെ തകര്‍പ്പൻ ചിത്രമായിരിക്കും ചാണക്യയെന്നുമാണ് ആരാധകര്‍ കരുതുന്നത്.