ഗോപിക അനില്‍, ലക്ഷ്‍മി കീര്‍ത്തന തുടങ്ങിയ നടിമാരുടെ യഥാര്‍ഥ ജോലികള്‍. 

പഠനത്തിന് പ്രാധാന്യം നല്‍കുന്നവരാണ് പുതുതലമുറ. പഠനം പൂര്‍ത്തിയാക്കിയിട്ട് ജോലിയൊക്കെ കിട്ടിയതിന് ശേഷം പാഷന് പിന്നാലെ പോകും എന്ന് കരുതുന്നവരാണ് ചിലരെങ്കിലും. താരങ്ങളിലും മിക്കവരും ഇന്ന് അങ്ങനെയാണ്. മലയാളത്തിലെ ഹിറ്റായ വിവിധ ജനപ്രിയ സീരിയലുകളിലെ നടിമാരുടെ യഥാര്‍ഥ ജോലി എന്തെന്ന് നോക്കുന്നത് ഇത്തരമൊരു സാഹചര്യത്തില്‍ രസകരമായിരിക്കും.

ബാലതാരമായി ശ്രദ്ധയാകര്‍ഷിച്ചയാളാണ് ഗോപിക അനില്‍. ശിവത്തിലൂടെയും ബാലേട്ടനിലൂടെയൂടെയുമാണ് ഗോപികാ അനില്‍ സിനിമയില്‍ പ്രിയങ്കരിയാകുന്നത് എന്നത് ചിലപ്പോള്‍ പലര്‍ക്കും അറിയാത്ത കാര്യമായിരിക്കും. ബാലേട്ടനില്‍ നായകനായ മോഹൻലാലിന്റെ മകള്‍ കഥാപാത്രമായിരുന്ന ഗോപിക അനിലിന് അക്കാലത്ത് പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ട ഒരു കുട്ടിയായി മാറാൻ കഴിഞ്ഞിരുന്നു. പിന്നീട് ഒരു ആയുര്‍വേദ ഡോക്ടറായ ശേഷമാണ് വീണ്ടും ഗോപിക അനില്‍ സാന്ത്വനം എന്ന സീരിയിലിലെ അഞ്‍ജലി എന്ന കഥാപാത്രമായി അഭിനയരംഗത്ത് സജീവമാകുന്നതും പ്രേക്ഷകരുടെ ഇഷ്‍ട നടിയായി ജനപ്രീതി നേടുന്നതും.

പത്തരമാറ്റ് എന്ന ഹിറ്റ് മലയാളം സീരിയലില്‍ നയനയായി തിളങ്ങുന്ന നടി ലക്ഷ്‍മി കീര്‍ത്തനയും പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ട ഒരു കലാകാരിയാണ്. നയനയായാണ് പത്തരമാറ്റില്‍ നായികയും സീരിയിലില്‍ നിര്‍ണായകവും. ഒരു ചിത്രകാരിയായിട്ടാണ് ലക്ഷ്‍മി പത്തരമാറ്റ് സീരിയലില്‍ വേഷമിടുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ പത്തരമാറ്റ് താരം ഒരു അധ്യാപികയാണ്.

ഏഷ്യാനെറ്റിലെ ഗീതാ ഗോവിന്ദത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ബിന്നി സെബാസ്റ്റ്യനാണ്. ബിന്നി സെബാസ്റ്റ്യൻ യഥാര്‍ഥത്തില്‍ ഡോക്ടറാണ്. സാന്ത്വനത്തിിലെ നിതാ ഘോഷും ഡോക്ടറാണ്. എന്നാല്‍ സാന്ത്വനത്തില്‍ മറ്റൊരു വേഷത്തിലെത്തുന്ന താരം മഞ്‍ജുഷ മാര്‍ട്ടിൻ യഥാര്‍ഥത്തില്‍ ഒരു വക്കീലും കുടുംബവിളക്കില്‍ വേഷമിട്ടിരുന്ന ആതിരാ മാധവ് സീരിയലില്‍ തിരക്കേറും മുന്നേ ടെക്നോപാര്‍ക്കിലായിരുന്നു ജോലി ചെയ്‍തിരുന്നതെന്നുമാണ് അറിയാനാകുന്നത്.

Read More: 'അത് ഹൃദയമിടിപ്പിന്‍റെ മുദ്രയാണ്, ഇംപ്രവൈസേഷനാണ്', വീഡിയോയില്‍ ഡാൻസിനെ ട്രോളി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക