മലയാളത്തിന്റെ പ്രിയപ്പെട്ട താരം ബിജു മേനോന്റെ ജന്മദിനമാണ് ഇന്ന്. ബിജു മേനോന് വേറിട്ട രീതിയില്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ കൂടെ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ.

ഗൗരി നന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണമ്മ : അപ്പോ എങ്ങനെയാ ആഘോഷിക്കുവല്ലേ?

അയ്യപ്പൻ നായർ : നീ പറയുന്നത് കേട്ട് ഞാൻ എന്തെങ്കിലും ചെയ്യാറുണ്ടോ. ഇപ്പോ ഒരു കേക്ക് കൊണ്ട് വന്നാൽ ഞാൻ മുറിക്കാം.

അയപ്പനും കോശിയും എന്ന സിനിമയില്‍ അയ്യപ്പൻ നായരായി അഭിനയിച്ച ബിജു മേനോന് ഒപ്പമുള്ള ഫോട്ടോയും ഗൗരി നന്ദ ഷെയര്‍ ചെയ്‍തിരിക്കുന്നു.

കരിയറിലെ ഏറ്റവും നല്ല കഥാപാത്രം ആയിരിക്കും കണ്ണമ്മ എന്ന് താൻ കരുതുന്നതായും ഗൗരി നന്ദ പറഞ്ഞിരുന്നു.  അത് ബിജു ചേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.  ഒപ്പം അഭിനയിക്കുന്നവർക്ക് വളരെയേറെ സപ്പോർട്ട് തരുന്ന ആളാണ് ബിജു ചേട്ടൻ.  കൂടെ അഭിനയിക്കുന്നവർക്ക് കോ ആക്ടറിന്റെ മോറൽ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ആ ക്യാരക്ടർ നന്നാക്കാൻ കഴിയു.  അത് വളരെയധികം ബിജു ചേട്ടനിൽ നിന്നും കിട്ടി.  നമുക്ക് എന്ത് ചെയ്യാനും ഫ്രീഡം തരുന്ന ഒരു കോ ആക്ടർ ആണ് ബിജു ചേട്ടൻ.  ആൾ എപ്പോഴും കൂൾ ആണ്.  നമുക്ക് എന്ത് ചെയ്യാനുമുള്ള  സ്പേസ് തരും.  അദ്ദേഹത്തിന്റെ ഏറ്റവും കരുത്തുറ്റ് ഒരു കഥാപാത്രമായിരുന്നു അയ്യപ്പൻനായർ എന്നും ഗൗരി നന്ദ പറയുന്നു.