ടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ്മാനായ ഷാബു പുൽപള്ളിയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് ഗ്രേസ് ആന്റണി. ‘കനകം കാമിനി കലഹ’ത്തിൽ മേക്കപ്പ് വിഭാഗം കൈകാര്യം ചെയ്തിരുന്നത് ഷാബുവായിരുന്നു. ഈ സിനിമയുടെ സെറ്റിലെ ഓർമകൾ പങ്കുവച്ചായിരുന്നു ഗ്രേസിന്റെ കുറിപ്പ്. ഷാബു അവസാനമായി പ്രവർത്തിച്ച ചിത്രം കൂടിയായിരുന്നു ഇത്. 

ഗ്രേസ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

“എടാ എല്ലാം ഓക്കേ അല്ലെ , എന്തുണ്ടെങ്കിലും വിളിച്ചാൽ മതി കെട്ടോ “. 
കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല ഷാബുജി ,സത്യം ആകല്ലെന്ന് കുറെ പ്രാർത്ഥിച്ചു പക്ഷെ !
എനിക്ക് എന്ത് പറയണം  എന്നറിയില്ല. ഒരു മാസം മുഴുവനും ഒരു കൂരക്ക് കീഴെ കഴിഞ്ഞ നമ്മൾ. ദിവസവും എന്നെ വിളിച്ചെഴുനേൽപ്പിക്കുന്ന ഷാബുജിയുടെ കോൾ ,”എടാ മേക്കപ്പ് ചെയ്യണ്ടേ ലേറ്റ് ആകല്ലേ ”.എന്തിനും ഏതിനും മുന്നിൽ ഷാബുജി.പറയാൻ  ഒത്തിരിയുണ്ട് ഷാബുജി പക്ഷെ പറ്റുന്നില്ല . 
Love you so much 
We miss you