തിരുവനന്തപുരം: 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിലെ സിമിയായി പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നടിയാണ് ഗ്രേസ് ആന്‍റണി. 'ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം' എന്ന ഒറ്റ ഡയലോഗ് മതി മലയാളിക്ക് ഗ്രേസിനെ ഓര്‍ക്കാന്‍. ഇപ്പോള്‍ ഗ്രേസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ തരംഗമാകുകയാണ്.

'മിന്നല്‍ കൈവള ചാര്‍ത്തി' എന്ന പാട്ടിന് കിടിലന്‍ ചുവടുകള്‍ വെക്കുന്ന വീഡിയായാണ് ഗ്രേസ് പങ്കുവെച്ചത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സഹൈദ് കുക്കുവും ഗ്രേസിനൊപ്പം വീഡിയോയില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. സക്കറിയ സംവിധാനം ചെയ്യുന്ന ഒരു ഹാലാല്‍ ലവ് സ്റ്റോറിയാണ് ഗ്രേസിന്‍റെ അടുത്ത ചിത്രം. 

Read More: നര്‍ത്തകിയായ തലൈവി! കങ്കണയുടെ ജയലളിതാ ചിത്രത്തിന്‍റെ 'ന്യൂ ലുക്ക്'