ഗിന്നസ് പക്രുവിന്റെ 916 കുഞ്ഞൂട്ടൻ', ചിത്രം ലോഞ്ച് ചെയ്‍ത് മോഹൻലാൽ
ഗിന്നസ് പക്രു നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹൻലാല്‍ നിര്‍വഹിച്ചു.

ഗിന്നസ് പക്രു നായകനാകുന്ന പുതിയ ചിത്രമാണ് 916 കുഞ്ഞൂട്ടൻ. നടൻ മോഹൻലാലാണ് ഗിന്നസ് പക്രുവിന്റെ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നിര്‍വഹിച്ചത്. ആര്യൻ വിജയ് ആണ് സംവിധാനം. ലിങ്കു സ്വാമി, മുരുഗദോസ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തോടെയാണ് ആര്യൻ വിജയ് ഗിന്നസ് പക്രുവിനെ നായകനാക്കി 916 കുഞ്ഞൂട്ടനുമായി എത്തുന്നത്.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ ടിനി ടോമും ഗിന്നസ് പക്രുവിനൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നു. ആക്ഷനും നര്‍മത്തിനും പ്രാധാന്യം നല്‍കി തിരക്കഥ എഴുതിയിരിക്കുന്നത് 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ആര്യൻ വിജയ് തന്നെ. തമിഴിലെയും തെലുങ്കിലെയും നിരവധി ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകനായ എസ് ശ്രീനിവാസ റെഡ്ഢി ആണ് 916 കുഞ്ഞൂട്ടന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും ഗിന്നസ് പക്രു ചിത്രം 916 കുഞ്ഞൂട്ടന്റെ പ്രധാന ലൊക്കേഷനാകുന്നു.
നിര്‍മാണം മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ആണ്. രാകേഷ് സുബ്രഹ്മണ്യനാണ് നിര്‍മാണം. എക്സിക്യുട്ടിവ് പ്രൊഡ്യൂസർ പാസ്‌ക്കൽ ഏട്ടൻ. ഗിന്നസ് പക്രു നായകനായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ.
ഗിന്നസ് പക്രു ടൈറ്റില്‍ വേഷത്തിലെത്തുമ്പോള്‍ സംഗീതം ആനന്ദ് മധുസൂദനനാണ്. ഫീനിക്സ് പ്രഭുവാണ് സംഘട്ടന സംവിധാനം. കല പുത്തൻചിറ രാധാകൃഷ്‍ണൻ ആണ്. മേക്കപ്പ് ഹസ്സൻ വണ്ടൂർ വസ്‍ത്രാലങ്കാരം സുജിത് മട്ടന്നൂർ, ഗാനങ്ങൾ അജീഷ് ദാസ്, കൊറിയോഗ്രാഫർ പോപ്പി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബേബി മാത്യൂസ്, അസ്സോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷിന്റോ ഇരിങ്ങാലക്കുട, സ്റ്റിൽസ് ഗിരി ശങ്കർ, ഡിസൈൻ കോളിൻസ് ലിയോഫിൽ, പിആർ പ്രതീഷ് ശേഖർ എന്നിവരുമാണ്.
Read More: കേരളത്തിലും കുതിക്കുന്ന ലിയോ, വിജയ് ചിത്രം അമ്പരപ്പിക്കുന്ന നേട്ടത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക