അച്ഛൻ വീരു ദേവ്‍ഗണ്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചാണ് അജയ് ദേവ്‍ഗണ്‍ പറയുന്നത്.

ആക്ഷൻ കൊറിയോഗ്രാഫറായി തിളങ്ങിയ വീരു ദേവ്‍ഗണിന്റെ മകനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവ്‍ഗണ്‍. അച്ഛൻ വീരു ദേവ്‍ഗണ്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പലപ്പോഴും അജയ് ദേവ്‍ഗണ്‍ തുറന്നുപറഞ്ഞിട്ടുണ്ട്. വീരു ദേവ്‍ഗണിനൊപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ ഗുരു പൌര്‍ണിമ ദിനത്തില്‍ അച്ഛന് വികാരഭരിതമായ ആദരവ് നല്‍കുകയാണ് അജയ് ദേവ്‍ഗണ്‍.

View post on Instagram

അച്ഛനില്‍ നിന്ന് ലഭിച്ച ജീവിത പാഠങ്ങളെ കുറിച്ചാണ് അജയ് ദേവ്‍ഗണ്‍ പറയുന്നത്. ജീവിതത്തിലെയും കരിയറിലെയും പാഠങ്ങളില്‍ അച്ഛനില്‍ നിന്ന് തന്നെ പഠിക്കാനായത് എന്റെ ഭാഗ്യം എന്നാണ് അജയ് ദേവ്‍ഗണ്‍ പറയുന്നത്. അച്ഛൻ വീരു ദേവ്‍ഗണ്‍ പകര്‍ന്ന് നല്‍കിയ പാഠങ്ങള്‍ വിലമതിക്കാനാകാത്തത് ആണെന്നും അജയ് ദേവ്‍ഗണ്‍ പറയുന്നു. ഒട്ടേറെ പേരാണ് അജയ് ദേവ്‍ഗണിന്റെ കുറിപ്പിന് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നതും.

അജയ് ദേവ്‍ഗണ്‍ ആദ്യമായി ഇരട്ട വേഷത്തില്‍ അഭിനയിച്ച ഹിന്ദുസ്ഥാൻ കി കസം എന്ന സിനിമ സംവിധാനം ചെയ്‍തതും വീരു ദേവ്‍ഗണ്‍ ആണ്.

ഹിന്ദുസ്ഥാൻ കി കസം, ദില്‍ ക്യാ, കരെ, സിംഘസൻ എന്നീ സിനിമകള്‍ നിര്‍മിക്കുകയും ചെയ്‍തിട്ടുണ്ട് വീരു ദേവ്‍ഗണ്‍.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.