വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ഹരീഷ് ശിവരാമകൃഷ്‍ണൻ എഴുതിയ കുറിപ്പ്.

ലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ. ഹരീഷ് ശിവരാമകൃഷ്‍ണൻ പാടിയ കവര്‍ സോംഗുകള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ ഉണ്ട്. വിമര്‍ശനങ്ങളുമുണ്ടാകാറുണ്ട്. ഇപോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ഹരീഷ് ശിവരാമകൃഷ്‍ണൻ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ഹരീഷ്‍ ശിവരാമകൃഷ്‍ണന്റെ കുറിപ്പ്

ഒരുപാട് കഷ്‍ടപ്പെട്ടും, വിജയിച്ചും, പരാജയപ്പെട്ടും, ചിരിച്ചും, കരഞ്ഞും, കഠിനാധ്വാനം ചെയ്‍തും, പലതവണ വീണും, ചാൻസ് ഇന് വേണ്ടി അലഞ്ഞും, ചവിട്ടി താഴ്ത്തിപ്പെട്ടും, പൊടി തട്ടി എണീറ്റും തന്നെ ആണ് ഇക്കണ്ട കാലം മുഴുവൻ ജീവിച്ചത് - അതിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടും, തോൽക്കാൻ മനസ്സില്ലാതെ നിവർന്നു നില്ക്കാൻ സ്വയം ശീലിപ്പിച്ചും തന്നെ ആണ് ഞാൻ യാത്ര ചെയ്‍തുകൊണ്ടിരിക്കുന്നത്.

ഇനി ഉള്ള കാലവും വയർ അകത്തേക്ക് വലിച്ചു പിടിച്ചു, സണ്‍ഗ്രാസും വെച്ചു ഇങ്ങനെ തന്നെ ഞാൻ ഉണ്ടാവും. തലയുടെ മുൻവശത്തിൽ, കൊഴിഞ്ഞു പോയ മുടി കവർ ചെയ്യാൻ വിഗ് വെച്ചിട്ടുണ്ട്, അതു ചിലദിവസം കൊരങ്ങൻ തൊപ്പി വെച്ച പോലെ ഇരിക്കുമ്പോ കവർ ചെയ്യാൻ ഈ തലേക്കെട്ടും വെക്കാറുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.