Asianet News MalayalamAsianet News Malayalam

ഇവർക്കൊപ്പം തിരശ്ശീല പങ്കിട്ടെന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്ക്കാരം; കാര്‍ത്തിയെ പിന്തുണച്ച് ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി കാർത്തി രം​ഗത്തെത്തിയത്. കടുത്ത തണുപ്പിലും കൊവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ കർഷകർ ഇരിക്കുന്നുവെങ്കിൽ അത് ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണെന്ന് കാര്‍ത്തി കുറിച്ചു.

harish perady support karthi comment for farmers protest
Author
Kochi, First Published Dec 5, 2020, 1:59 PM IST

ര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച തമിഴ് നടൻ കാര്‍ത്തിയെ പിന്തുണച്ച് ഹരീഷ് പേരടി. കാര്‍ത്തിയുടെ നിലപാടിനെ അനുകൂലിച്ച് കൊണ്ടാണ് ഹരീഷ് പേരടിയുടെ പ്രതികരണം.  കാര്‍ത്തിയുടെ ട്വീറ്റ് വാര്‍ത്തയായതിന്റെ സ്‌ക്രീന്‍ ഷോട്ടും നടന്‍ ഫേസ്ബുക്കിൽ പങ്കുവച്ചു. ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് തന്റെ ദേശീയ പുരസ്‌ക്കാരം എന്ന് ഹരീഷ് പേരടി കുറിച്ചു.

'അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്ക്കാരം...ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം...' എന്നാണ് ഹരീഷ് പേരാടി കുറിച്ചത്. 

അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ...

Posted by Hareesh Peradi on Friday, 4 December 2020

കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി കാർത്തി രം​ഗത്തെത്തിയത്. കടുത്ത തണുപ്പിലും കൊവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ കർഷകർ ഇരിക്കുന്നുവെങ്കിൽ അത് ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണെന്ന് കാര്‍ത്തി കുറിച്ചു.

ജലക്ഷാമം, പ്രകൃതി ദുരന്തം എന്നിവ കാരണം കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്. വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല, അത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു എന്നും കാര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios