ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
ലണ്ടന്‍: ഹാരി പോട്ടര്‍ സീരിസിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ മൈക്കല്‍ ഗാംബോണ്‍ അന്തരിച്ചു. 82 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മൈക്കല്‍ ഗാംബോണിന്റെ കുടുംബമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.
ഹാരി പോട്ടര്‍ സീരീസിലെ അല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് മൈക്കല്‍ ഗാംബോണ്‍ ലോകശ്രദ്ധ നേടിയത്.
സീരിസിന്റെ മൂന്നാം ഭാഗം മുതലാണ് അദ്ദേഹം ഹാരി പോട്ടറിന്റെ ഭാഗമായത്. ആദ്യ സീരീസുകളില്‍ ഡംബിള്‍ഡോര്‍ വേഷമിട്ട റിച്ചാര്‍ഡ് ഹാരിസ് 2002ല്‍ മരിച്ചതോടെയാണ് മൈക്കിളിന്റെ വരവ്.
1940ല്‍ അയര്‍ലന്‍ഡിലാണ് ജനനം. വളര്‍ന്നത് ലണ്ടനില്‍. 1962ല്‍ ഒഥല്ലോയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1986ല്‍ പുറത്തിറങ്ങിയ ദി സിങ്ങിങ് ഡിറ്റക്റ്റീവിലൂടെയും ശ്രദ്ധേയനായി. മോബ്സ്റ്റേഴ്സ്, ക്ലീന്‍ സ്ലേറ്റ്, ദി ഗാംബിള്‍, ദി ഇന്‍സൈഡര്‍, ഡീപ് ബ്ലൂ, ദി കിംഗ്‌സ് സ്പീച്ച് തുടങ്ങിയവയും ശ്രദ്ധേയമായ സിനിമകളാണ്. നാല് ബാഫ്റ്റ അവാര്‍ഡുകളും മൂന്ന് ഒലിവിയര്‍ അവാര്‍ഡുകളും നേടിയ വ്യക്തി കൂടിയാണ് മൈക്കല്‍ ഗാംബോണ്‍.
'ജവാന്റെ' വരുമാനം കള്ളക്കണക്കെന്ന് കമന്റ്; 'മിണ്ടാതിരുന്ന് എണ്ണി നോക്ക്' എന്ന് ഷാരൂഖ്, കയ്യടി

