ഇന്ത്യൻ താരം ഡിംപിള്‍ കപാഡിയയും ടെനെറ്റ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


പ്രമുഖ സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഹിമേഷ് പട്ടേലും. ഇന്ത്യൻ വംശജനാണ് ഹിമേഷ് പട്ടേല്‍. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യൻ താരം ഡിംപിള്‍ കപാഡിയയും ടെനെറ്റ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. തിരക്കഥയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല. ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജര്‍ പറഞ്ഞിരുന്നു. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിള്‍ കപാഡിയ ഓഡിഷണില്‍ പങ്കെടുത്തതെന്നും മാനേജര്‍ പറയുന്നു. അതേസമയം ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.