ഹൃത്വിക് റോഷൻ ആദ്യമായി നായകനായ കഹോ നാ പ്യാര്‍ ഹെ രണ്ടായിരത്തിലാണ് പ്രദര്‍ശനത്തിന് എത്തിയത്. അക്കാലത്തെ വൻ ഹിറ്റായി മാറിയിരുന്നു ചിത്രം. വൻ ആരാധകരാണ് ഹൃത്വിക്കിന് ഉണ്ടായത്. ഒറ്റ സിനിമ കൊണ്ട് മറ്റ് മുൻ താരങ്ങളുടെ ആരാധകരെ പോലും ഹൃത്വിക് റോഷൻ സ്വന്തമാക്കി. ആദ്യ സിനിമയോടു കൂടി തനിക്ക് നിരവധി ആരാധകരുണ്ടായെന്ന് ഹൃത്വിക് റോഷനും പറയുന്നു.

ആദ്യ സിനിമ റിലീസ് ചെയ്‍തതിനു പിന്നാലെ 30,000ത്തിലധികം വിവാഹ അഭ്യര്‍ഥനകളാണ് തനിക്ക് വന്നതെന്ന് ആണ് ഹൃത്വിക് റോഷൻ പറയുന്നത്. ഭംഗിയില്‍ കാര്യമില്ലെന്നും ഹൃത്വിക് റോഷൻ തുറന്നുപറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ, അത് അവരുടെ സ്വഭാവമാണ്. മികച്ച സ്വഭാവമാണെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ ആകര്‍ഷകവുമാക്കും. 2000ത്തില്‍ തന്നെ ഹൃത്വിക് റോഷൻ വിവാഹിതനാകുകയും ചെയ്‍തിരുന്നു. തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന സൂസന്ന ഖാനിനെയാണ് ഹൃത്വിക് റോഷൻ വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും വിവാഹമോചിതരാകുകയും ചെയ്‍തു.