Asianet News MalayalamAsianet News Malayalam

വിജയ് സര്‍ നെഞ്ചില്‍ ചവിട്ടിക്കോളെന്ന് പറഞ്ഞു, സിനിമയില്‍ വില്ലനായതിനാല്‍ ഇടി കിട്ടിയെന്നും ഐ എം വിജയൻ

അപ്പോള്‍ വിജയ് സര്‍ അടുത്തെത്തി എന്റെ കൈ എടുത്ത് നെഞ്ചില്‍ വച്ചു. ഇവിടെ ചവിട്ടിക്കോളൂ സര്‍ എന്ന് പറഞ്ഞു- ഐ എം വിജയൻ പറയുന്നു.

I M Vijayan speaks about bigil
Author
Thrissur, First Published Oct 28, 2019, 3:34 PM IST

വിജയ് നായകനായി എത്തിയ ചിത്രമായിരുന്നു ബിഗില്‍. വനിതാ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായിട്ടായിരുന്നു ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ പ്രതിനായക വേഷത്തിലായിരുന്നു ഇതിഹാസ ഫുട്ബോള്‍ താരം ഐ എം വിജയൻ. വിജയ്‍യുടെ ആരാധകനാണ് താൻ എന്ന് ഐ എം വിജയൻ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വില്ലനായതിനാല്‍ ഇടി കിട്ടിയെന്ന് ഐ എം വിജയൻ പറയുന്നു. ഫാൻ എന്ന നിലയ്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു രംഗമുണ്ടായിരുന്നു. വിജയ്‍യെ ചവിട്ടുന്ന രംഗം. എന്റെ ബുദ്ധിമുട്ട് ഞാൻ പറഞ്ഞു. അപ്പോള്‍ വിജയ് സര്‍ അടുത്തെത്തി എന്റെ കൈ എടുത്ത് നെഞ്ചില്‍ വച്ചു. ഇവിടെ ചവിട്ടിക്കോളൂ സര്‍ എന്ന് പറഞ്ഞു. അതോടെയാണ് ധൈര്യം കിട്ടിയത്. അതിനു ശേഷമാണ് ചിത്രം ഷൂട്ട് തുടങ്ങിയത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.  ത്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക്  ലഭിച്ച ട്രെയിലര്‍ എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ സീറോയുടെ ട്രെയിലറിനെയാണ് ബിഗില്‍ പിന്തള്ളിയത്.  പൃഥ്വിരാജ് പ്രൊഡക്ഷനൊപ്പം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് വിതരണം. നയൻതാരയാണ് നായിക. ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് വെല്ലുവിളിയായിരുന്നു. തമിള്‍റോക്കേഴ്‍സ് തന്നെയാണ് ബിഗിലും ഓണ്‍ലൈനില്‍ ചോര്‍ത്തിയത്. ലോകമെമ്പാടുമായി മൂവായിരത്തോളം സ്‍ക്രീനുകളിലായിരുന്നു ബിഗില്‍ റിലീസ് ചെയ്‍തത്. സാങ്കേതിക തകരാര്‍ മൂലം ചിലയിടങ്ങളില്‍ റിലീസ് ദിവസം പ്രദര്‍ശനം തുടങ്ങാൻ വൈകിയിരുന്നു. പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് വിജയ് ആരാധകര്‍ തമിഴ്‍നാട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്‍ടിച്ചു. തമിഴ്‍നാട്ടില്‍ ഒരു റിലീസ് സെന്ററില്‍ പൊലീസ് എത്തിയാണ് ആരാധകരുടെ സംഘര്‍ഷത്തിന് അയവുവരുത്തിയത്.

Follow Us:
Download App:
  • android
  • ios