ഇപ്പോഴും തമിഴകത്ത് ഫഹദിനെ കാത്ത് ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്.

മറുനാട്ടില്‍ മലയാളത്തിന്റെ അഭിമാനമാണ് ഫഹദ്. മറുഭാഷകളില്‍ ഫഹദ് ചെയ്യുന്ന ഓരോ സിനിമയും അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ പേരിലും പ്രത്യേകം പ്രശംസിക്കപ്പെടുന്നു. അന്യഭാഷ നടൻമാര്‍ ഫഹദിനെ പ്രശംസിച്ച് രംഗത്ത് എത്തുകയും ചെയ്യുന്നു. ഫഹദിനൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ആയുഷ്‍മാൻ ഖുറാനയും.

ഫഹദിനൊപ്പം വേണം ഒരു സിനിമ

അറ്റ്‍ലിക്കൊപ്പമോ ഫഹദിനൊപ്പമോ എനിക്ക് സഹകരിക്കണമെന്നുണ്ട്. എനിക്ക് ഇഷ്‍ടമാണ് മലയാളം സിനിമ. അതിന്റെ ലാളിത്യവും എനിക്ക് ഇഷ്‍ടമാണ്. റിയലാണ് ഓരോ മലയാള സിനിമയെന്നും പറഞ്ഞ് ആയുഷ്‍മാൻ ഖുറാനയം വ്യക്തമാക്കുമ്പോള്‍ ഫഹദ് ഇനി ബോളിവുഡിലേക്കോ എന്ന് ചോദിക്കുകയാണ് ആരാധകര്‍.

ഫഹദിനെ ഏറ്റെടുത്ത് തമിഴകം

വേലൈക്കാരനിലൂടെയായിരുന്നു തമിഴില്‍ ഫഹദിന്റെ അരങ്ങേറ്റം. കമല്‍ഹാസന്റെ വിക്രമിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ഫഹദ് തമിഴ് പ്രേക്ഷകരുടെ പ്രിയ നടനായി മാറി. മാമന്നനില്‍ രത്‍നവേലു എന്ന വില്ലൻ കഥാപാത്രമായി ഫഹദ് എത്തിയപ്പോള്‍ തമിഴകം വിസ്‍മയിച്ചു. ഇനിയും തമിഴകത്ത് ഫഹദിനെ കാത്ത് ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ധൂമത്തില്‍ നായകനായ ഫഹദ്

മലയാളത്തില്‍ ധൂമമാണ് ഫഹദിന്റേതായി ഒടുവിലെത്തിയത്. സംവിധാനം പവൻ കുമാര്‍ ആയിരുന്നു. അപര്‍ണ ബാലമുരളി നായികയായി എത്തി. 'അവിനാശ്' എന്ന വേഷമായിരുന്നു ഫഹദിന്. മലയാളി നടൻ റോഷൻ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. പ്രീത ജയരാമൻ ധൂമത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുകയും അച്യുത് കുമാര്‍ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ, സന്തോഷ് കര്‍കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുകയും പൂര്‍ണിമ രാമസ്വാമി കോസ്റ്റ്യൂം നിര്‍വഹിക്കുകയും ചെയ്‍തപ്പോള്‍ നിര്‍മാണം വിജയ് കിരഗന്ദുറിന്റെ ഹൊംബാള ഫിലിംസിന്റെ ബാനറില്‍ ആണ്.

Read More: 'തുടക്കം മോശമായെങ്കിലും..' ആര്‍ഡിഎക്സിനെ അനുകരിച്ച് വീഡിയോയുമായി നവ്യാ നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക