തിരുവനന്തപുരമുള്‍പ്പെടെയുള്ള നാല് മേഖലകളിലെയും മികച്ച പ്രകടനം വിലയിരുത്തിയാണ് അച്ചടി, ദൃശ്യ, ശ്രവ്യ പുരസ്‌കാരം നിശ്ചയിക്കുക. ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പാലക്കാട് നടക്കുന്ന സമാപന പരിപാടിയില്‍ വിതരണം ചെയ്യും.

തിരുവനന്തപുരം: ഫെബ്രുവരി 10 മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ സഹല്‍ സി മുഹമ്മദും അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദ ഹിന്ദുവിലെ എസ് ആര്‍ പ്രവീണും നേടി.

ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാന്‍ മാതൃഭൂമി ന്യൂസിലെ ഗിരീഷ് കുമാറാണ്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മിഥുന്‍ സുധാകര്‍, 24 ന്യൂസിലെ ക്യാമറാമാന്‍ അഭിലാഷ് തൊഴുവന്‍കോട് എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. അച്ചടി മാധ്യമങ്ങളിലെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരത്തിന് പരിഗണനാര്‍ഹമായ എന്‍ട്രികളില്ലെന്ന് ജൂറി വിലയിരുത്തി. തിരുവനന്തപുരമുള്‍പ്പെടെയുള്ള നാല് മേഖലകളിലെയും മികച്ച പ്രകടനം വിലയിരുത്തിയാണ് അച്ചടി, ദൃശ്യ, ശ്രവ്യ പുരസ്‌കാരം നിശ്ചയിക്കുക. ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പാലക്കാട് നടക്കുന്ന സമാപന പരിപാടിയില്‍ വിതരണം ചെയ്യും.