Asianet News MalayalamAsianet News Malayalam

'ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി, ഓപ്പറേഷൻ ചെയ്‍താല്‍ കാല് ചെറുതാകും', വെളിപ്പെടുത്തി മമ്മൂട്ടി

ഇനിയും കാല് ചെറുതായാല്‍ പിന്നേം ആളുകള്‍ കളിയാക്കുമെന്ന്  മമ്മൂട്ടി.

It been 21 years since my ligament broke Mammootty
Author
Kochi, First Published Aug 4, 2021, 12:30 PM IST
  • Facebook
  • Twitter
  • Whatsapp

ദക്ഷിണേന്ത്യയില്‍ ആദ്യമായി  സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്‍ത്രക്രിയ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞത് സ്വന്തം അനുഭവകഥ. ഇടതുകാലിന്റെ ലിഗമന്റ് പൊട്ടിയി്ട് 21 വര്‍ഷമായെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. അത് ഇതുവരെ ഓപ്പറേഷൻ ചെയ്‍ത് മാറ്റിയിട്ടില്ല. കാല് ചെറുതായാല്‍ ആള്‍ക്കാര്‍ കളിയാക്കുന്നതുകൊണ്ടാണ് അതെന്നും മമ്മൂട്ടി പറഞ്ഞു.

ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്‍ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്‍താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.

കോഴിക്കോട് മേയ്‍ത്ര ആശുപത്രിയില്‍ വെച്ചായിരുന്നു ചടങ്ങ്.

എമിറേറ്റസ് മേയ്‍‌ത്ര ആശുപത്രി ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഡയറക്ടര്‍ ഡോ അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ് എബ്രഹാം ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios