Asianet News MalayalamAsianet News Malayalam

ഇങ്ങനെയൊരു ക്യാരക്റ്റർ പോസ്റ്റർ ഇതാദ്യം; 'ഷാൻഷൂ'വിനെ പരിചയപ്പെടുത്തി മോഹൻലാൽ

മോഹൻലാൽ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ക്യാരക്റ്റർ പോസ്റ്ററിലാണ് 'ഷാൻഷൂ' എന്ന പൂച്ചയെ പരിചയപ്പെടുത്തുന്നത് 

ittimani character poster
Author
Trivandrum, First Published Aug 28, 2019, 2:38 PM IST

സിനിമ ഇറങ്ങും മുൻപ് ആ ചിത്രത്തിലെ ക്യാരക്റ്ററുകളെ പരിചയപ്പെടുത്തുക എന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ക്യാരക്റ്റർ പോസ്റ്ററുകൾ പരിചയപ്പെടുത്തുക. ഇനി പറയാൻ പോവുന്നത് ഒരു ക്യാരക്റ്റർ പോസ്റ്ററിൽ  ഇടം നേടിയ പൂച്ചയെ പറ്റിയാണ്. മോഹൻലാൽ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ  ക്യാരക്റ്റർ പോസ്റ്ററിലാണ് ഷാൻഷൂ എന്ന പൂച്ചയെ പരിചയപ്പെടുത്തുന്നത്. ക്യാരക്റ്റർ പോസ്റ്ററിൽ  ഇടം കിട്ടിയ പൂച്ച എന്ന റെക്കോർഡ് ഇനി ഷാൻഷൂവിന് സ്വന്തമെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്‌റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഓണം റിലീസായി ചിത്രം തിയേറ്ററിലെത്തും.

 

Follow Us:
Download App:
  • android
  • ios