ഗദര്‍ 2 ന് ശേഷം എത്തുന്ന സണ്ണി ഡിയോള്‍ ചിത്രം
സണ്ണി ഡിയോളിന് ഏറെക്കാലത്തിന് ശേഷം ഒരു വലിയ ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ഗദർ 2. ഉത്തരേന്ത്യൻ സിംഗിൾ സ്ക്രീൻ തിയറ്ററുകളിലേക്ക് ജനത്തെ കാര്യമായി എത്തിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഗദർ 2 ന് ശേഷം സണ്ണി ഡിയോൾ നായകനാവുന്ന പുതിയ ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ജാഠ് ആണ് അത്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഗോപിചന്ദിൻറെ ബോളിവുഡ് അരങ്ങേറ്റമാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ പ്രതികരണങ്ങൾ എത്തിയിട്ടുണ്ട്.
സണ്ണി ഡിയോളിന് തുടർച്ചയായി രണ്ടാം വിജയവും സമ്മാനിക്കാൻ സാധ്യതയുള്ള ചിത്രമായാണ് പുറത്തെത്തുന്ന ആദ്യ പ്രതികരണങ്ങൾ. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ഒക്കെയും ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് നല്‍കുന്നത്. തരണ്‍ ആദര്‍ശ് അഞ്ചില്‍ മൂന്നര മാര്‍ക്കാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സണ്ണി ഡിയോളിന്‍റെ ഹീറോയിസവും ഗംഭീര ഡയലോഗുകളും മികച്ച ആക്ഷന്‍ രംഗങ്ങളും ചേര്‍ന്ന മാസ് എന്‍റര്‍ടെയ്നറാണ് ചിത്രമെന്ന് തരണ്‍ ആദര്‍ശ് കുറിച്ചിരിക്കുന്നു. മറ്റൊരു അനലിസ്റ്റ് ആയ സുമിത് കദേലും ചിത്രത്തിന് അഞ്ചില്‍ മൂന്നര മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. മുടക്കുന്ന ഓരോ രൂപയ്ക്കും മൂല്യം നല്‍കുന്ന മാസ് എന്‍റര്‍ടെയ്നര്‍ എന്നാണ് ചിത്രത്തെക്കുറിച്ച് അദ്ദേഹം കുറിച്ചിരിക്കുന്നത്.
തൊണ്ണൂറുകളിലെ ഫോമില്‍ സണ്ണി ഡിയോള്‍ വീണ്ടും എത്തിയിരിക്കുന്ന ചിത്രം എന്നാണ് ഗഗന്‍ എന്നയാള്‍ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മാസ് ചിത്രത്തിന് വേണ്ടുന്ന എല്ലാ ഘടകങ്ങളും ഒത്തുചേരുന്ന ചിത്രമെന്ന് അയുഷി എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഒരു മാസ് ഹീറോയെ ഇങ്ങനെ വേണം അവതരിപ്പിക്കാനെന്നാണ് സുമിത് എന്നയാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. അതേസമയം ചിത്രം എത്ര ഓപണിംഗ് നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. മൈത്രി മൂവി മേക്കേഴ്സ്, പീപ്പിള്‍ മീഡിയ ഫാക്റ്ററി, സീ സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ALSO READ : 'കാറിൽ സ്ഥലമില്ലെന്നു പറഞ്ഞ് ലിഫ്റ്റ് തരാതിരുന്ന സുഹൃത്തുക്കളുണ്ട്'; അമൃത നായർ പറയുന്നു
