അമിതാഭ് ബച്ചൻ കേന്ദ്രകഥാപാത്രമായ ചിത്രങ്ങളില്‍ അഭിനയിച്ച താരണ് ജാക്കി ഷ്രോഫ്.

രാജ്യത്തിനകത്ത് മാത്രമല്ല വിദേശത്തും ഒട്ടേറെ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. സാധാരണക്കാര്‍ മാത്രമല്ല പ്രശസ്‍തരായ അഭിനേതാക്കള്‍ വരെ അമിതാഭ് ബച്ചന്റെ ആരാധകരാണ്. അമിതാഭ് ബച്ചന് ഒപ്പമുള്ള ഫോട്ടോ താരങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ജാക്കി ഷ്രോഫ്. 

View post on Instagram

വലിയ ആരാധക പിന്തുണയുള്ള അഭിനേതാവാണ് ജാക്കി ഷ്രോഫ്. അമിതാഭ് ബച്ചൻ ഒപ്പമുള്ള ചിത്രങ്ങളില്‍ ജാക്കി ഷ്രോഫ് അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപോള്‍ ജാക്കി ഷ്രോഫ്. പല തവണ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ കിട്ടിയില്ല. ഒടുവില്‍ ഓട്ടോഗ്രാഫ് കിട്ടി. കോൻ ബനേഗ കോര്‍പതിയുടെ സെറ്റില്‍ വെച്ചാണ് അമിതാഭ് ബച്ചനില്‍ നിന്ന് ഓട്ടോഗ്രാഫ് കിട്ടിയത് എന്നും ജാക്കി ഷ്രോഫ് പറയുന്നു.

അമിതാഭ് ബച്ചന്റെ കോൻ ബനേഗ കോര്‍പതിയില്‍ അതിഥിയായി എത്തിയതായിരുന്നു ജാക്കി ഷ്രോഫ്.

എന്തായാലും ജാക്കി ഷ്രോഫിന്റെ കുറിപ്പും അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫും ഹിറ്റായിരിക്കുന്നു.