ധനുഷിന്റെയും ഐശ്വര്യ ലക്ഷ്‍മിയുടെയും കഥാപാത്രങ്ങളുടെ പ്രണയരംഗങ്ങളാണ് വീഡിയോയില്‍.

രാജ്യത്തെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജഗമേ തന്തിരം. ധനുഷ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ പുതിയ ഗാനം ചര്‍ച്ചയാകുന്നതാണ് വാര്‍ത്ത.

YouTube video player

ധനുഷ് തന്നെയാണ് സ്വന്തം വരികള്‍ പാടിയിട്ടുള്ളത്. ഒരു പ്രണയഗാനമായിട്ടാണ് ഇത് എത്തിയിട്ടുള്ളത്. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായിക. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളി താരം ജോജു ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സന്തോഷ് നാരായണിന്റെതാണ് സംഗീതം.