അണ്ണാൻകുഞ്ഞിനെ താലോലിക്കുന്ന വീഡിയോ. 

മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗത ശ്രീകുമാര്‍ വെള്ളിത്തിരയിലേക്ക് സജീവമായി തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജഗതിയുടെ ഇപോഴത്തെ അവസ്ഥയ്‍ക്ക് അനുയോജ്യമായ സിനിമകളുടെ ആലോചനകള്‍ നടക്കുന്നുമുണ്ട്. ചില സിനിമകള്‍ സജീവ ചര്‍ച്ചയിലാണ്. ഇപോഴിതാ ജഗതി അണ്ണാൻ കുഞ്ഞിനെ താലോലിക്കുന്ന വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ജഗതിയുടെ കുടുംബം മാനേജ് ചെയ്യുന്ന ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അണ്ണാൻ കുഞ്ഞ് ജഗതിയുടെ ശരീരത്തില്‍ ഓടിക്കളിക്കുകയാണ്. ചക്കരയെന്ന അണ്ണാൻ കുഞ്ഞിനെ കയ്യിലെടുക്കാൻ മകള്‍ പറയുന്നത് ജഗതി കേള്‍ക്കുന്നുമുണ്ട്. അണ്ണാൻ കുഞ്ഞിനെ ഇഷ്‍ടമായോ എന്ന് ചോദിക്കുമ്പോള്‍ അതെയെന്ന അര്‍ത്ഥത്തില്‍ തലകുലുക്കുകയും ചെയ്യുന്നു ജഗതി ശ്രീകുമാര്‍.

ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയില്‍ 2012ൽ ആണ് ജഗതിക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തുടര്‍ന്നിങ്ങോട്ട് വീല്‍ ചെയറിലിലാണ് ജഗതിയുടെ ജീവിതം. ഫിസിയോ തെറപ്പി ചികിത്സയാണ് തുടരുന്നത്. ജഗതിയെ കാണാൻ സുഹൃത്തുക്കള്‍ എത്താറുണ്ട്.

അടുത്തിടെ ജഗതി ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.