നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്‍മി വിവാഹിതയാകുന്നു. സാമൂഹ്യമാധ്യമത്തിലൂടെ ശ്രീലക്ഷ്‍മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്‍റെ ഹൃദയം നിനക്ക് ആശ്രയയവും എന്‍റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞാണ് ശ്രീലക്ഷ്‍മി വിവാഹക്കാര്യം അറിയിച്ചത്. ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോയും ശ്രീലക്ഷ്‍മി ഷെയര്‍ ചെയ്‍തിരിക്കുന്നു. വൈകാതെ മിസിസ് ആകുമെന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും ശ്രീലക്ഷ്‍മി പറയുന്നു.