തമിഴകത്ത് നയൻതാര ചെയ്‍ത കഥാപാത്രമായി ഹിന്ദിയില്‍ അഭിനയിക്കാൻ ജാൻവി കപൂര്‍.

നയൻതാര നായികയായി തമിഴകത്ത് പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് കൊലമാവ് കോകില. നയൻതാരയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ നയൻതാരയുടെ കഥാപാത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമ ഹിന്ദിയിലും ഒരുങ്ങുകയാണ്. കൊവിഡിനെ തുടര്‍ന്ന് ആണ് ചിത്രീകരണം വൈകിയത്. ഇപോള്‍ ജാൻവി കപൂര്‍ നായികയായി ചിത്രം ചിത്രീകരണം തുടരുകയാണ്.

നയൻതാരയ്‍ക്ക് ഏറെ പ്രശംസ കിട്ടിയ കഥാപാത്രമാണ് കൊലമാവ് കോകിലയിലേത്. ജാൻവി കപൂര്‍ ഹിന്ദിയില്‍ നായികയായി എത്തുമ്പോള്‍ എങ്ങനെയായിരിക്കും ചിത്രം എന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. സിദ്ധാര്‍ഥ് സെൻഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് ലക്ക് ജെറി എന്നാണ് സിനിമയുടെ പേര്. കൊവിഡ് ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ചിത്രീകരണം തുടങ്ങാൻ വൈകിയത്. ഇപോള്‍ പഞ്ചാബില്‍ സിനിമയുടെ ചിത്രീകരണം തുടരുകയാണ്.

ആനന്ദ് എല്‍ റായ് ആണ് ഹിന്ദിയില്‍ ചിത്രം നിര്‍മിക്കുന്നത്.

ഹിന്ദിയിലും ജാൻവി കപൂറിന്റെ നായിക കഥാപാത്രം മികച്ചതായിരിക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.