ബോളിവുഡിലെ യുവനടി ജാന്‍വി കപൂറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ജാന്‍വിയുടെ വസ്ത്രധാരണം വാര്‍ത്തയാകാറുണ്ടെങ്കിലും ഇത്തവണ ജാന്‍വിയെ അഭിനന്ദിക്കാന്‍ കാരണം മറ്റൊന്നാണ്... കാറില്‍ നിന്നിറങ്ങുന്ന ജാന്‍വിയുടെ മുന്നില്‍ ഭക്ഷണത്തിനായി കൈനീട്ടിയ കുഞ്ഞിന് ബിസ്കറ്റും പണവും നല്‍കിയാണ് താരം ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. 

ബ്യൂട്ടിപാര്‍ലറിലേക്ക് പോകുന്നതിനിടെ കാറില്‍നിന്നിറങ്ങുമ്പോഴായിരുന്നു സംഭവം. തൊട്ടടുത്ത് ബലൂണ്‍ വില്‍ക്കുന്ന സ്ത്രീയുടെ മകനായിരുന്നു അത്. മുന്നില്‍ കൈനീട്ടി നിന്ന കുഞ്ഞിന് കാറിലുണ്ടായിരുന്ന രണ്ട് പാക്ക് ബിസ്കറ്റ് നല്‍കി. അതേസമയം ഇത് പകര്‍ത്തുന്നവരോട് ക്യാമറ ഓഫ് ചെയ്യാനും ജാന്‍വി ആവശ്യപ്പെടുന്നുണ്ടായിരുന്നു. 

ബ്യൂട്ടിപാര്‍ലറിലേക്ക് കയറിപ്പോകുന്നതിനിടെ കുട്ടിയുടെ അമ്മ ജാന്‍വിയോട് പണം യാചിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ കയ്യില്‍ പൈസയില്ലെന്നും സഹായിക്കണമെന്നും അവര്‍ ജാന്‍വിയോട് ആവശ്യപ്പെട്ടു. അല്‍പ്പസമയത്തിന് ശേഷം പാര്‍ലറില്‍ നിന്ന് ഇറങ്ങിവന്ന ജാന്‍വി പണം കുഞ്ഞിന്‍റെ കയ്യില്‍ നല്‍കുകയും ചെയ്തു.