ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയംപിടിച്ചു പറ്റിയ താരമാണ് ജാൻവി കപൂര്‍. ജാൻവി കപൂര്‍ ഷെയര്‍ ചെയ്‍ത പുതിയൊരു ഫോട്ടോയും അതിന് ഇഷാൻ ഖട്ടെര്‍ നല്‍കിയ കമന്റുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

ന്യൂയോര്‍ക്കിലാണ് ജാൻവി കപൂര്‍ ഇപ്പോള്‍ ഉള്ളത്. അവിടെ വെള്ളത്തില്‍ നനഞ്ഞ് ആഘോഷിക്കുന്ന കുറച്ചു ഫോട്ടോകളാണ് ജാൻവി ഷെയര്‍ ചെയ്‍തത്. ന്യൂയോര്‍ക്ക് ഐ ലൌവ് യു എന്ന് അടിക്കുറിപ്പായും എഴുതി. ഒരു ഫോട്ടോയ്‍ക്ക് തകര്‍പ്പൻ കമന്റുമായി ധഡാക്കിലെ ജാൻവിയുടെ നായകനും ഇഷാനും രംഗത്ത് എത്തി. നമ്മുടെ വെള്ളച്ചാട്ടം അവിടത്തേയ്‍ക്കാള്‍ നല്ലതാണ് എന്നായിരുന്നു ഇഷാന്റെ കമന്റ്.