കിച്ചുവിന്‍റെ ആരോപണങ്ങൾ ശരിയല്ലെന്ന് ജാസി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളിൽ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയിൽ കിച്ചു വികാരാധീനനായി സംസാരിച്ചത്. ശേഷം, ഇതിനെല്ലാം മറുപടിയുമായി രേണു സുധിയും രംഗത്തെത്തിയിരുന്നു. തനിക്ക് 24 വയസുള്ളപ്പോഴാണ് ഒരു 11 കാരന്റെ അമ്മയായതെന്നും രേണു പറഞ്ഞിരുന്നു. താൻ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്ന് അറിയില്ലെന്നും രേണുവും പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ രേണുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ട്രാൻസ്‍വുമണായ ജാസി. കിച്ചു ചോദിക്കുമ്പോഴൊക്കെ മറ്റൊന്നും ചോദിക്കാതെ രേണു പണമയച്ച് കൊടുക്കാറുണ്ടെന്നും ഇങ്ങനെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പണമയച്ചാൽ കുട്ടികൾ ചീത്തയായിപ്പോവില്ലേ എന്ന് താൻ പോലും ചോദിച്ചിരുന്നതായും ജാസി പറയുന്നു. ''രേണുവിന്റെ ഒരു സുഹൃത്ത് എന്ന രീതിയിൽ പറയുകയാണെങ്കിൽ കിച്ചുവിന് പണമൊന്നും അയക്കാറില്ല എന്ന പറയുന്നത് ശുദ്ധ നുണയാണ്. കാരണം, രേണുച്ചേച്ചി പലപ്പോഴും കിച്ചുവിന് പൈസ അയക്കുന്നത് എന്റെ കൺമുൻപിൽ ഞാൻ കണ്ടിട്ടുണ്ട്. അത് ഇരുന്നൂറോ മുന്നൂറോ രൂപയല്ല, അത്യാവശ്യം നല്ല തുക അയക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് പറയാൻ ഞാൻ ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല.
കിച്ചു ചേച്ചിയുടെ സ്വന്തം മോനല്ല. സുധിച്ചേട്ടൻ മൂന്നാമത് കല്യാണം കഴിച്ചയാളാണ് രേണുച്ചേച്ചി. ആ കുട്ടിയെ രേണുച്ചേച്ചി നല്ല രീതിയിൽ നോക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പണമയച്ചാൽ കുട്ടികൾ ചീത്തയായിപ്പോവില്ലേ എന്ന് താൻ പോലും ചോദിച്ചിട്ടുണ്ട്'', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജാസി പറഞ്ഞു.

