ആ റെക്കോര്‍ഡ് ലിയോ മറികടന്നെങ്കിലെന്ത്? വീണ്ടും പവര്‍ കാട്ടി കിംഗ് ഖാന്‍, തിയറ്റര്‍ വിട്ടിട്ടും ജവാന് നേട്ടം
ബോക്സ് ഓഫീസില്‍ 1000 കോടി നേടിയ ചിത്രം

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ് ജവാന്‍. ഒപ്പം ഷാരൂഖ് ഖാന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയവും. തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് കരിയറില്‍ സ്വീകരിച്ച വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍റെ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയത്. പഠാനും പിന്നെ ജവാനും. ഇരു ചിത്രങ്ങളും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെങ്കിലും ജവാന്‍ ആണ് കൂടുതല്‍ വലിയ വിജയം. എന്നാല്‍ വിജയ് നായകനായ തമിഴ് ചിത്രം ലിയോ ജവാന്‍റെ ഓപണിംഗിനെ മറികടന്ന് ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ജവാന്‍.
നവംബര്‍ 2 ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. നെറ്റ്ഫ്ലിക്സിന്‍റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് എന്ന റെക്കോര്‍ഡ് ആണ് ചിത്രം നേടിയെടുത്തിരിക്കുന്നത്. അലിയ ഭട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിന്‍റെ റെക്കോര്‍ഡ് ആണ് ജവാന്‍ മറികടന്നത്. 13.8 മില്യണ്‍ വാച്ചിംഗ് അവേഴ്സ് ആയിരുന്നു ഗംഗുഭായിയുടെ റെക്കോര്‍ഡ് എങ്കില്‍ 14.9 മില്യണ്‍ മണിക്കൂറുകളാണ് ജവാന്‍ നേടിയത്. നിലവില്‍ നെറ്റ്ഫ്ലിക്സിന്‍റെ 18 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ജവാന്‍ ഉണ്ട്.
13 ഏഷ്യന്‍ രാജ്യങ്ങളിലും കെനിയ, മൗറീഷ്യസ്, മൊറോക്കോ, നൈജീരിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളിലും ടോപ്പ് 10 ലിസ്റ്റിലുണ്ട് ചിത്രം. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താര ആണ് നായിക.
ALSO READ : മറ്റൊരു തമിഴ് താരത്തിലും തൊടാനാവാതിരുന്ന ഉയരം; അസാധാരണ നേട്ടവുമായി വിജയ്