അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം

ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ'യുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ജയസൂര്യയും ജാഫര്‍ ഇടുക്കിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പോസ്റ്ററിലുള്ളത്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ദിലീപ് നായകനാവുന്ന 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രവും നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തുവരാനുണ്ട്. 

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന 'ഈശോ'യില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. രചന സുനീഷ് വരനാട്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതം പകരുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് ബാദുഷ, നാദിര്‍ഷ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം സുജിത്ത് രാഘവ്. മേക്കപ്പ് പി വി ശങ്കര്‍. വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം. പരസ്യകല ആനന്ദ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സെലെക്സ് ഏബ്രാഹം. അസോസിയേറ്റ് ഡയറക്ടര്‍ വിജീഷ് അരൂര്‍. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ചിത്രീകരണം. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona