ജയസൂര്യയുടെ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു ഞാൻ മേരിക്കുട്ടിയിലേത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‍കാരവും ജയസൂര്യക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു പുരസ്‍കാരം ജയസൂര്യക്ക് ലഭിച്ചിരിക്കുന്നു . ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ സിൻസിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്‍കാരമാണ് ജയസൂര്യക്ക് ലഭിച്ചിരിക്കുന്നത്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്.

ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചതിന്റെ സന്തോഷം ജയസൂര്യ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചു. കരിയറിലെ ഏറ്റവും കടുപ്പവും വെല്ലുവിളിയും നിറഞ്ഞ കഥാപാത്രമായിരുന്നു. രഞ്ജിത് ശങ്കറിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി- ജയസൂര്യ പറയുന്നു.