മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന  '12ത് മാൻ' ചിത്രീകരണം തുടങ്ങി.

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 12ത് മാൻ. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് 12ത് മാൻ എത്തുക. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പൂജാ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്.

ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാൻ. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.