കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്ത്. സിനിമയില്‍ അഭിനയിക്കാന്‍ ഷെയ്ന്‍ എത്തുന്നില്ലെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കി ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് പരാതി നല്‍കിയത്. തുടര്‍ച്ചയായി ഷൂട്ടിംഗ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.

പലപ്പോഴും കാരണം പറയാതെ സെറ്റിൽ നിന്നും ഷെയിന്‍ ഇറങ്ങിപോകും. ഈ മാസം 15 മുതൽ സെറ്റിൽ വന്നത് ചുരുക്കം സമയങ്ങളിൽ മാത്രം എന്ന്‌ വെയിൽ സിനിമ പ്രവർത്തകരും വ്യക്തമാക്കി. ജോബി ജോര്‍ജും ഷെയ്ന്‍ നിഗവും തമ്മിലുള്ള പ്രശ്നം നേരത്തെ സംഘടനകള്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെന്നാണ് നിലവിലെ പരാതി വ്യക്തമാക്കുന്നത്.

ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി; ആരോപണത്തിന് മറുപടിയുമായി നിര്‍മ്മാതാവ്...

ജോബിയുടെ പരാതി ലഭിച്ചെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ജോബിയുടെ വെയിൽ സിനിമ പൂർത്തിയാക്കാതെ മറ്റു സിനിമകളിൽ ഷെയ്‌നിനെ സഹകരിപ്പിക്കരുതെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

നേരത്തെ ജോബി ജോർജ് നിർമ്മാതാവായ വെയിൽ എന്ന സിനിമയിലെ ഷെയ്ൻ നിഗത്തിന്റെ ഗെറ്റപ്പിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കം ആയത്.  തുടർന്ന് ഇക്കാരണത്താൽ ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴുക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നൽകി. നവമാധ്യമങ്ങളിലൂടെ കുപ്രചരണങ്ങൾ നടത്തുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും തനിക്ക് എന്തു സംഭവിച്ചാലും അതിന്‍റെ ഉത്തരവാദി ജോബി ജോര്‍ജ് ആയിരിക്കുമെന്നും  ഷെയ്ന്‍ തുറന്നുപറഞ്ഞു. പിന്നാലെ ഷെയ്ൻ നിഗത്തിനെ ജോബി ജോർജ് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും പുറത്തു വന്നു.

പേടിയാണ്, കേരളത്തില്‍ ജീവിക്കാന്‍ വിടില്ലെന്ന് പറയുന്നു; വധഭീഷണി വെളിപ്പെടുത്തി ഷെയ്ന്‍ നിഗം...

എന്നാൽ ആരോപണങ്ങളെല്ലാം തള്ളിയ ജോബി ജോർജ് ഷെയ്നെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. വെയില്‍ എന്ന ചിത്രത്തിന്‍റെ  നിന്നും   ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണെന്ന് കാണിച്ച് ജോബി പരാതിയും നല്‍കി. എന്നാല്‍ പിന്നാലെ താരസംഘടനയായ അമ്മയുടെയും നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ കൊച്ചിയിൽ ചേര്‍ന്ന ചർച്ചയിലൂടെ  തർക്കം ഒത്തുതീര്‍പ്പായി.

ജോബി ജോർജിന്‍റെ വെയില്‍ എന്ന ചിത്രം ഷെയ്ന്‍ പൂര്‍ത്തിയാക്കുമെന്നും. നവംബർ 16 മുതൽ ജോബിയുടെ വെയില്‍ എന്ന ചിത്രത്തിൽ ഷെയ്ന്‍ അഭിനയിക്കും എന്നുമായിരുന്നു തീരുമാനം. ഇതില്‍ നിന്നും ഷെയിന്‍ പിന്നോട്ട് പോകുന്നുവെന്നാണ് ഇപ്പോള്‍ പരാതി