ജയസൂര്യ നായകനാവുന്ന പുതിയ സിനിമയുടെ പേര് 'ജോണ്‍ ലൂഥര്‍'. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് സംവിധാനം. അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. 

പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഷാന്‍ റഹ്മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.

നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയുമാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. കൊവിഡ് കാലത്ത് റിലീസ് ചെയ്യപ്പെട്ട ആദ്യസിനിമയായിരുന്നു ഇത്. തീയേറ്ററുകള്‍ അടഞ്ഞുകിടന്ന സമയത്ത് ആമസോണ്‍ പ്രൈമിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം എത്തിയത്. അതേസമയം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'വെള്ള'മാണ് ജയസൂര്യയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം.