കൊവിഡ് സ്തംഭിപ്പിച്ച ആറ് മാസത്തിന് ശേഷം മലയാള സിനിമ വീണ്ടും സജീവമാകുവാൻ ഒരുങ്ങുകയാണ്. സിനിമകളുടെ നിർമ്മാണവും ചിത്രീകരണവും ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ്. ജോജു ജോർജും ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്റ്റാർ' എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെയാണ് സിനിമ ചിത്രീകരിക്കുന്നത്. സുവിൻ സോമശേഖരൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ക്യാമറ  തരുൺ ഭാസ്‌ക്കറാണ്. നീരജ് മാധവ് നായകനായി എത്തിയ 'പൈപ്പില്‍ ചുവട്ടിലെ പ്രണയം'  എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഡൊമിൻ ഡിസിൽവ. ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ