Asianet News MalayalamAsianet News Malayalam

'ഞരമ്പുരോഗത്തിന് സ്ത്രീകളുടെ മരുന്ന്';വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് പിന്തുണയുമായി ജോയ് മാത്യു

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ അഭിനന്ദിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

joy mathew support bhagyalekshmi for vijayan p nair incident
Author
Thiruvananthapuram, First Published Sep 27, 2020, 12:27 PM IST

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ പിന്തുണ അറിയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ അഭിനന്ദിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അധികാരത്തിൽ ഇരിക്കുന്നവരെക്കുറിച്ച് സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും. അതേസമയം സ്ത്രീകളെക്കുറിച്ച് വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കയ്യിലെടുക്കുമെന്നും ജോയ് മാത്യു പറഞ്ഞു. 

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകൾ. ചുട്ടപെട ,കരിഓയിൽ പ്രയോഗം,മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ ,രോഗം കലശലാവുമ്പോൾ അതിനനുസരിച്ച മരുന്നും നൽകപ്പെടും എന്ന് കരുതാം.
അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞാൽ കണ്ണടച്ച് തുറക്കും മുൻപ് കേസും ശിക്ഷയും.അതേസമയം 
സ്‌ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോൾ  ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?
നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ 
ജനം നിയമം നടപ്പാക്കും. ജനകീയ കോടതികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്. 
അഭിവാദ്യങ്ങൾ

Follow Us:
Download App:
  • android
  • ios