മാധവൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നാണ്.

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് മാധവൻ. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും മാധവന് ആരാധകരുണ്ട്. മാധവന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മാധവന്റെ പഴയൊരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. സാമൂഹ്യമാധ്യമത്തില്‍ മാധവൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

View post on Instagram

നാല്‍പ്പത്തിയൊമ്പതുകാരനായ മാധവന്റെ പഴയ രൂപത്തിലെ ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. 5000 വര്‍ഷം മുമ്പ് എന്നാണ് മാധവൻ തന്നെ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഏതാണ്ട് മുപ്പത് വര്‍ഷം മുമ്പ് എടുത്ത ഫോട്ടോയാണ് ഇത്. അതേസമയം ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ദ റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. നമ്പി നാരായണൻ ആയാണ് മാധവൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.