കഴിഞ്ഞദിവസമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആമസോണിൽ പ്രദർശനത്തിന് എത്തുമെന്ന് ജിയോ ബേബി അറിയിച്ചത്. ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകര്‍ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറഞ്ഞിരുന്നു. 

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രം ആമസോൺ പ്രൈമിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ പ്രശംസയുമായി എത്തിയിരിക്കുകയാണ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട.

'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന് കുറിച്ച് കൊണ്ടാണ് ജ്വാല ഗുട്ട ട്വീറ്റ് ചെയ്തിരിക്കുന്നത്. മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ട്വീറ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. മികച്ച സിനിമയാണെന്ന് അഭിപ്രായപ്പെടുന്നവരും എന്തുകൊണ്ടാണ് ആമസോൺ നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ആദ്യം ചിത്രം റിലീസ് ചെയ്യാൻ വിസമിച്ചതെന്നും ചോദിക്കുന്നവരുണ്ട്. 

Scroll to load tweet…

സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കാരണം റിലീസിന് ശേഷം വലിയ രീതിയില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം ആമസോണ്‍ അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആദ്യം സ്വീകരിച്ചിരുന്നില്ല. ഇതേ കുറിച്ച് പല അഭിമുഖങ്ങളിലും സംവിധായകന്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. പിന്നാലെ ജനുവരി 15ന് നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 

കഴിഞ്ഞദിവസമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആമസോണിൽ പ്രദർശനത്തിന് എത്തുമെന്ന് ജിയോ ബേബി അറിയിച്ചത്. ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകര്‍ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറഞ്ഞിരുന്നു. 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.